തിരുവനന്തപുരം: ശുചീകരണ യജ്ഞ പരിപാടിയായ സ്വച്ഛത 2.0 യുടെ ഭാഗമായി പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ സൈനിക ഉദ്യോഗസ്ഥർ ഒക്ടോബർ 15-ന് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമയുടെ നേതൃത്വത്തിൽ ഇരുന്നൂറിലധികം കര സേനാംഗങ്ങളും ക്ഷേത്ര ഭരണസമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ക്ഷേത്രത്തിന്റെ എല്ലാ കോട്ട വാതിലുകൾക്കും ചുറ്റുമുള്ള സ്ഥലങ്ങളും, ക്ഷേത്രത്തോട് ചേർന്നുള്ള കുളങ്ങളും ശുചീകരിച്ചു. ആർമിയുടെ ബോട്ടുകൾ ഉപയോഗിച്ചാണ് ക്ഷേത്ര കുളങ്ങളുടെ ശുചീകരണം നടത്തിയത്.
500 കിലോ പ്ലാസ്റ്റിക്കും മറ്റ് ജീർണിക്കാത്ത മാലിന്യങ്ങളും നീക്കം ചെയ്യാനായി.