തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയിലേക്ക്(എൻഐഎ) മാറ്റി. എൻഐഎയിൽ ഐജിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ചു. വിജയ് സാഖറെയുടെ അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. അഞ്ച് വർഷത്തേക്കാണ് നിയമനം. വിജയ് സാഖറെ പോകുന്ന ഒഴിവിൽ മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ഇടതുസര്‍ക്കാറിന്റെ വിശ്വസ്ത ഉദ്യോഗസ്ഥരില്‍ ഒരാളായാണ് വിജയ് സാഖറെ അറിയപ്പെട്ടിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴിനല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണവും സാഖറെയ്ക്കെതിരെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സാഖറെ എന്‍ഐഎയിലേക്ക് പോകുന്നതെന്നതും ശ്രദ്ധേയമാണ്. അടുത്തകാലത്തായി സര്‍ക്കാരുമായി ഇദ്ദേഹം സ്വരചേര്‍ച്ചയിലായിരുന്നില്ല എന്നും വിവരങ്ങളുണ്ട്.