കൊച്ചി: നരബലിക്ക് പുറമെ രണ്ട് പെൺകുട്ടികളെ ഭഗവൽ സിങ്ങിന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി ഷാഫി മൊഴി നൽകി. കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തെ ഹോസ്റ്റലിൽ താമസിച്ചിരുന്ന രണ്ട് പെൺകുട്ടികളെയാണ് കൊണ്ടുവന്നതെന്ന് ഭഗവൽ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായി.
ഇതേതുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഷാഫി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടികളെ ഭഗവൽ സിങ്ങിന്റെ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.
എറണാകുളം ഷേണായീസ് തിയേറ്ററിന് സമീപം ഹോട്ടൽ നടത്തുകയായിരുന്നു ഷാഫി. നഗരത്തിൽ സ്ത്രീകളെയും പെൺകുട്ടികളെയും ഏറെക്കാലം പ്രലോഭിപ്പിച്ച് അവരെ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊഴി നൽകിയിട്ടുണ്ട്.