മനാമ :- കോവിഡ് 19 മഹാമാരി ബഹ്റൈൻ പ്രവാസി സമൂഹത്തിൽ ആശങ്കയുടെ ദുരിത കാലമാണ് സമ്മാനിച്ചിരിക്കുന്നത്. ഒട്ടനവധി പ്രവാസികളുടെ ശമ്പളം പൂർണമായോ ഭാഗികമായോ ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കൂടാതെ ചെറുകിട സംരംഭകരുടെ കച്ചവടം കുറഞ്ഞതു മൂലം പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. ഇത്തരം പ്രയാസങ്ങൾ അനുഭവപ്പെടുന്ന പ്രവാസികൾക്കായി ആദ്യഘട്ട സഹായം എന്നോണം ഏകദേശം അഞ്ഞൂറോളം ഫുഡ് കിറ്റുകൾ നവഭാരത് ബഹ്റൈൻ തയ്യാറാക്കി കഴിഞ്ഞു. 18.5 കിലോ ഉൾകൊള്ളുന്ന പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ കിറ്റ് ആണ് നവഭാരത് ബഹ്റൈൻ പ്രവാസികൾക്കായി നൽകുന്നത്. കൂടാതെ ഇത്തരം സാഹചര്യങ്ങളിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന പ്രവാസികൾക്കായി ഓൺലൈൻ കൗൺസിലിങ് സംവിധാനവും സംഘടന ചെയ്യുന്നുണ്ട്. മാസങ്ങളായി സ്കൂൾ മുടങ്ങിയത് മൂലം വീടുകളിൽ ഇരിക്കുന്ന കുട്ടികൾക്കായി ഭാരതീയ പുരാണ കഥകൾ ആസ്പദമാക്കി ഓൺലൈൻ കഥാ മത്സര രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ നവ് ഭാരത് ബഹ്റൈനും ആയി കോൺടാക്ട് ചെയ്യേണ്ടതാണ്. കോൺടാക്ട് ചെയ്യേണ്ട നമ്പർ 38826928, 3913 5389.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു