ഡൽഹി: കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണത്തിന് വേഗം കൂട്ടി തരൂരും ഖാർഗേയും. ബിഹാർ യുപി സംസ്ഥാനങ്ങളിൽ ഖാർഗെ പ്രചാരണം നടത്തും. തരൂരിന്റെ പ്രചാരണ പരിപാടികളും ഉത്തർപ്രദേശിൽ തന്നെയാണ്.
ഔദ്യോഗിക സ്ഥാനാർഥികൾ ഇല്ലെന്ന് നേതൃത്വം ആവർത്തിക്കുന്നതിന് ഇടയിലും വലിയ സ്വീകരണമാണ് പ്രചാരണത്തിനെത്തുന്ന ഖാർഗെയ്ക്ക് പിസിസികൾ ഒരുക്കുന്നത്. എന്നാൽ തരൂരിനോടുളള അവഗണന തുടരുകയാണ്.