മനാമ : ബഹ്റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ ഇ ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം സി കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും, ഒഐസിസി നാഷണൽ കമ്മറ്റി ബഹ്റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ആദ്യ കളിയിൽ മണർകാട് ടീം വണ്ടന്മേട് ടീമിനെ 3 എണ്ണത്തിന് പരാജയപ്പെടുത്തി. 3.30 തിന് നടന്ന രണ്ടാം മത്സരത്തിൽ ചമ്പക്കര ടീം പാമ്പാടി ടീമിനെ ഏട്ടെണ്ണത്തിന് പരാജയപ്പെടുത്തി.
ഇന്നത്തെ മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് എം. കെ. ചെറിയാൻ നിർവ്വഹിച്ചു. ഫ്രണ്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്വി മുഖ്യാഥിതി ആയിരുന്നു. പ്രസിഡന്റ് റെജി കുരുവിള അധ്യക്ഷത വഹിച്ച ഉത്ഘടന ചടങ്ങിൽ റോബിൻ ഏബ്രഹാം സ്വാഗതവും മനോഷ് കോര കൃതഞ്തയും അർപ്പിച്ചു.