മനാമ: ‘തിരുനബി(സ) പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കുന്നു. നാളെ പകല്‍ 11 മണിക്ക് ഐ.സി.എഫ് സല്‍മാബാദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മീലാദ് സംഗമത്തോടെയാണ് ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് രാത്രി 8.30ന് പാകിസ്ഥാന് ക്ലബ് ഗ്രൗണ്ടില്‍ ഗ്രാന്റ് മീലാദ് സമ്മേളനം നടക്കും.
കേരളത്തിലെ അറിയപ്പെടുന്ന യുവ പ്രഭാഷകരായ പേരോട് മുഹമ്മദ് അസ്ഹരിയും ഹംസ മിസ്ബാഹി ഓട്ടപ്പടവുമാണ് മീലാദ് പ്രഭാഷണം നടത്തുന്നത്. നബിദിനത്തോടനുബന്ധിച്ച് വിവിധ സെന്ട്രലുകള് കേന്ദീകരിച്ച് മജ്മഉത്തഅ്ലീമില് ഖുര്‍ആന്‍ മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും സൂക്കുകളില്‍ മധുര വിതരണവും നടക്കും. സല്‍മാബാദില്‍ മൗലിദ് സദസ്സിന് റഹീം സഖാഫി വരവൂര്‍, അബ്ദുല്‍ സലാം മുസ്ല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പാകിസ്ഥാന് ക്ലബില്‍ നടക്കുന്ന പരിപാടികള്‍ക്ക് റഹീം സഖാഫി അത്തിപ്പറ്റ, അബൂബക്കര്‍ ലത്വീഫി, ശാനവാസ് മദനി എന്നവര്‍ നേതൃത്വം നല്‍കും.