മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻറെയും, ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിൻറെയും ആഭിമുഖ്യത്തിൽ ” ഹെല്പ് & ഡ്രിങ്ക് 2022 ” എന്ന കുടിവെള്ള ഭക്ഷണ വിതരണസേവന പ്രവർത്തനം 78 ദിവസം പൂർത്തീകരിച്ചു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസുഫ് ലോറി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകളും കുടിവെളളവും നൽകി കൊണ്ട് സമാപനം കുറിച്ചു.
ബഹ്റൈൻ ബേയിൽ നടന്ന് കൊണ്ടിരിക്കുന്ന അൽ ഗന കൺസക് ഷൻ സൈറ്റിലെ 400 ൽ പരം തൊഴിലാളികൾക് ഭക്ഷണ കിറ്റുകൾ നൽകി കൊണ്ടാണ് പരിപാടികൾക്ക് സമാപനം കുറിച്ചത്.
എട്ട് വർഷങ്ങളായി ഇത്തരം മഹത്തായ സേവനം നടത്തിയത് തൊഴിലാളികൾക്ക് കടുത്തച്ചൂടിൽ ഏറെ ആശ്വാസമാണന്നും മറ്റു സംഘടനകൾ ഇത്തരം രീതിയിൽ മാതൃക കാണിച്ച് വരുന്നത് ഏറെ നന്മയുള്ള പ്രവർത്തനമാണന്നും യൂസഫ് ലോറി എടുത്തു പറയുകയും ക്യാപിറ്റൽ ഗവർണറേറ്റിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ചടങ്ങിൽ വൺ ബഹ്റൈൻ സാരഥി ആന്റണി പൗലോസ് പങ്കെടുത്തു. ഹെൽപ് & ഡ്രിങ്ക് പരിപാടി ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, നെജീബ് കടലായി, ഹാരിസ് പയങ്ങാടി, അജീഷ് കെ.വി, അൻവർ കണ്ണൂർ, മൊയ്തീൻ പയ്യോളി, ലെത്തീഫ് മരക്കാട്ട്, സെലീം മമ്പ്ര, മണിക്കുട്ടൻ, റെൻജിത്ത്, നെജീബ് കണ്ണൂർ, മനോജ് വടകര, മുസ്തഫ അസീൽ, ദിനേശ് എന്നിവർ നേതൃത്വം നൽകി.