മനാമ: കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, എല്ലാ രോഗികളെയും ചികിത്സിക്കാൻ ബഹറിനിൽ സൗകര്യം ഉള്ളതായി സൽമാനിയ മെഡിക്കൽ കോളേജ് ,പകർച്ചവ്യാധി കൺസൾട്ടന്റ് ഡോക്ടർ ജമീല അൽ സൽമാൻ പറഞ്ഞു.
ഐസൊലേഷൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിൽ 1699 കിടക്കകൾ ഉള്ളതിൽ , 744 കിടക്കകൾ മാത്രമാന് ഉപയോഗിച്ചത്. സ്വകാര്യമേഖല കേന്ദ്രങ്ങളിൽ 172 ബെഡുകളിൽ , നിലവിൽ 7 എണ്ണംഉപയോഗിച്ചു പ്രതിരോധ ക്വാറൻറൈൻ സെന്ററുകളിലെ 2504 ബെഡുകളിൽ 824 ഉപഗോയിച്ചിട്ടുള്ളത്. സ്വകാര്യമേഖല കേന്ദ്രങ്ങളിൽ 321 ബെഡുകളിൽ , നിലവിൽ 65 എണ്ണം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. വാർത്ത സമ്മേളനത്തിൽ സ്റ്റാർവിഷൻ ന്യൂസ് സേതുരാജ് കടയ്ക്കലിന്റ ചോദ്യത്തിന് മറുപടിയായിട്ടാണ് ഡോക്ടർ ജമീല അറിയിച്ചത്.