മനാമ: സംസ്കൃതി ബഹറിൻ ശബരീശ്വരം വിഭാഗ് ഓണോത്സവം 22 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ റിഫാ ക്യാമ്പസിൽ സെപ്റ്റംബർ 30 ന് വെള്ളിയാഴ്ച കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടന്ന ഓണാഘോഷത്തിൽ വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സംസ്കൃതി ശബരീശ്വരം ഭാഗിന് കീഴിലെ വിവിധ യൂണിറ്റുകൾ പങ്കെടുത്ത പൂക്കള മത്സരം ശ്രദ്ധേയമായി. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിൽ (KCEC ) പ്രസിഡണ്ട് ഫാദർ ഷാബു ലോറൻസ് ഉദ്ഘാടനം നിർവഹിച്ചു.
സംസ്കൃതി ശബരീശ്വരം വിഭാഗ് സെക്രട്ടറി രജീഷ് ടി ഗോപാൽ സ്വാഗതം പറഞ്ഞചടങ്ങിൽ ശബരീശ്വരം വിഭാഗ് പ്രസിഡന്റ് രഞ്ജിത്ത് പാറക്കൽ അധ്യക്ഷത വഹിച്ചു . സംസ്കൃതി ബഹറിൻ പ്രസിഡണ്ട് സുരേഷ് ബാബു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബഹ്റൈനിലെ മനാമയിൽ വച്ച് തനിക്ക് കളഞ്ഞു കിട്ടിയ 1500 ദിനാർ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി മാതൃകയായ വടകര സ്വദേശി അശോക് സരോവറിനെ വേദിയിൽ വച്ച് ആദരിച്ചു.
SSLC +2 2021 – 22 വർഷ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സംസ്കൃതി കുടുംബാംഗങ്ങളായ തീർത്ഥ ഹരീഷിനെയും, സായി ലക്ഷ്മിയെയും ചടങ്ങിൽ വച്ചു മൊമെന്റോ നൽകി ആദരിച്ചു. ഓണോത്സവം 22 കൺവീനർ അജികുമാർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സംസ്കൃതി വനിതാ വിഭാഗത്തിന്റെ തിരുവാതിരയും പുരുഷന്മാരുടെ ഓണക്കളിയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും നടന്നു.
സംഗീതിന്റെ നേതൃത്വത്തിൽ ശബരീശ്വരം വിഭാഗ് പ്രവർത്തകർ ചേർന്ന് തയ്യാറാക്കിയ വിഭവസമൃദ്ധവും രുചികരവുമായ ഓണസദ്യയിൽ ആയിരത്തോളം പേർ പങ്കെടുത്തു. ഓണോത്സവം ജോ: കൺവീനർ അജിത്ത് മാത്തൂർ, ശബരീശ്വരം വിഭാഗ് പ്രഭാരി സിജു കുമാർ, പ്രഭു ലാൽ, പ്രേമൻ , ഹരീഷ്, രജികുമാർ, അഭിലാഷ്, സജികുമാർ, മധു,ഹരിപ്രകാശ്, സന്തോഷ്, സുധീഷ്, ജ്യോതിഷ്, തുടങ്ങിയവർ നേതൃത്വം നൽകി ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു.