കൊറോണ വൈറസ് വ്യാപനം മൂലം ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എ.ഇയിലെ സന്നദ്ധ സംഘടനകള്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. കോവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് 1 ലക്ഷം ദിർഹം (20 ലക്ഷം രൂപ) യൂസഫലി നല്‍കിയത്.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് പദ്ധതിയിലേക്ക് 25 കോടി രൂപയും യൂസഫലി സംഭാവന നല്‍കിയിരുന്നു.