കോഴിക്കോട്: കേന്ദ്രം എല്ലാ MP മാരുടേയും, പ്രധാനമന്ത്രി, പ്രസിഡണ്ട് അടക്കം എല്ലാവരുടേയും 30% ഒരു വ൪ഷത്തേക്ക് വെട്ടി കുറക്കുകയും എം.പി ഫണ്ട് ഒഴിവാക്കുകയും ചെയ്തു.ഇതിലൂടെ മാത്രം 9,000 കോടി രൂപയുടെ നേട്ടം ഇന്ത്യക്ക് ഉണ്ടായത് .അതുപോലെ കേരളത്തിലും എം.എൽ.എ. മാരുടേയും, അവരോട് ബന്ധപ്പെട്ടു കിടക്കുന്ന സ്റ്റാഫിന്ടേയും ശമ്പളവും ഒരു വ൪ഷത്തേക്ക് 30% കുറച്ചാല്‍ അത് കേരളാ സമ്പത്ത് വ്യവസ്ഥക്ക് വലിയ ഗുണം ചെയ്തേക്കുമെന്നു സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു. ഓരോ ദിവസവും കിട്ടുന്ന ദിവസ വേതനം കൊണ്ട് ജീവിതം തള്ളി നീക്കുന്നവരാണ് കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും. അത് കൊണ്ട് തന്നെ ലോക്ക് ഡൗൺ കാലത്ത് അവർക്ക് ജോലിയും ഇല്ല കൂലിയും ഇല്ല. ആത്മാഭിമാനം കൊണ്ട് പലരും ദാരിദ്രം പുറത്ത് പറയുന്നില്ല. പ്രവാസികളില്‍ ലക്ഷ കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ കുടുംബവും ദുരിതത്തിലാണ്. (ഇന്ന് കേരളത്തില്‍ 3 നേരവും ഭക്ഷണം നല്ല രീതിയിര് കഴിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ഒഴിച്ച് ബാക്കി കൂലി പണിക്കാരെല്ലാം കഷ്ടപ്പാടിലാണ്). കാസ൪ഗോഡ് ഇനിയെങ്കിലും നിലവാരമുള്ള ചില ആശുപത്രികള്‍ ഉടനെ ആരംഭിക്കണം എന്നും പണ്ഡിറ്റ് ആവശ്യപ്പെട്ടു. ഗൾഫില്‍ പ്രവാസി ആയി നില്കുന്നതിലും നല്ലത് കേരളത്തിൽ ബംഗാളി ആയി കിടക്കുന്നത് ആയിരുന്നു എന്ന് വാൽക്കഷണവും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു