മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം നടന്നു. ഇൻഡ്യൻ സ്കൂളിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട “പൊന്നോണം 2022” ഏവർക്കും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും നിമിഷങ്ങളായി മാറി.
സഖ്യം പ്രസിഡന്റ് റവ. മാത്യു ചാക്കോ പരിപാടിയുടെ അദ്ധ്യക്ഷൻ ആയിരുന്നു. യുവജന സഖ്യം വൈസ് പ്രസിഡന്റ് റോജൻ എബ്രഹാം റോയ് വന്നു കൂടിയ ഏവർക്കും സ്വാഗതം ആശംസിച്ചു. പരിപാടിയുടെ വിശിഷ്ട അതിഥി ആയിരുന്ന ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പരിപാടി ഉത്ഘാടനം ചെയ്തു.
പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ജയചന്ദ്രൻ രാമന്തളി “ഓണ ചിന്തകൾ” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. യുവജന സാഖ്യാഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ പരിപാടിക്കു കൂടുതൽ മാറ്റു നൽകി. ബഹ്റൈൻലെ മറ്റ് ഇടവകകളിൽ നിന്നുള്ള ഇടവക വികാരിമാരും സാന്നിദ്ധരായിരുന്നു.
450 അധികം ആളുകൾ പങ്കെടുത്ത പരിപാടിയുടെ കൺവീനർമാരായി ബിജിൻ ഏബ്രഹാം, എബി വർഗീസ് എന്നിവരും സ്റ്റേജ് പ്രോഗ്രാം കൺവീനറായി സഖ്യം ലേഡി സെക്രട്ടറി ജൂബി ജസ്റ്റിൻ, ലിപ്സി ജെറിൻ, ഷീജ ജിജു എന്നിവരും പ്രവർത്തിച്ചു.
ബീറ്റ്സ് ഓഫ് ബഹ്റൈൻന്റെ നാസിക് ഡോൾ, മാവേലി, വിഭവ സമൃദ്ധമായ ഓണ സദ്യ, ഓണ കളികൾ എന്നിവ പരിപാടിക്കു കൂടുതൽ ഉണർവ് നൽകി.