കാസര്‍കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണയുള്ള കാസര്‍കോടിന് ആശ്വാസമായി കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കൊറോണ പരിശോധനയ്ക്കുള്ള വൈറോളജി ലാബ് തയ്യാറാവുന്നു. അഞ്ചുമണിക്കൂറിനുളളില്‍ കൊറോണ പരിശോധനാഫലം ലഭ്യമാകുന്നതരത്തില്‍ വിപുലമായ സാങ്കേതിക സൗകര്യത്തോടെയാണ് ലാബ് ഒരുക്കുന്നത്.ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചതോടെ കേരള കേന്ദ്രസര്‍വ്വകലാശാലയിലെ കൃഷ്ണ ബില്‍ഡിങ്ങിലാണ് പുതിയ വൈറോളജി ലാബ് തയ്യാറാകുന്നത്. ദിവസം 87 പേരുടെ ടെസ്റ്റുകള്‍ നടത്താന്‍ ലാബില്‍ സൗകര്യമുണ്ടാകും. കൂടാതെ അഞ്ചുമണിക്കൂറിനകം ഫലം ലഭിക്കും. ലാബ് 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കും. ഡോ.രാജേന്ദ്രന് പിലാംകട്ടയുടെ നേതൃത്വത്തില്‍ അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും ചേരുന്ന സംഘമാണ് ലാബിന്റെ പ്രവര്‍ത്തനം നടത്തുക.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു