മനാമ: ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും വിവിധ പരിപാടികളോടെ നടത്തുന്നു. 2022 സെപ്റ്റംബര്‍ 26 തിങ്കളാഴ്ച വെകുന്നേരം 7:30 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനയോടു കൂടി ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങള്‍ ഒന്‍പത് ദിനരാത്രങ്ങള്‍ പിന്നിട്ട് ഒക്ടോബർ 5 ആം തീയതി വിജയദശമി നാളില്‍ വിദ്യാരംഭത്തോടുകൂടി അവസാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബര്‍ 26 തിങ്കളാഴ്ച വൈകുന്നേരം 7:30 ന് പ്രത്യേക പ്രാര്‍ത്ഥന, തുടർന്ന് വിവിധ കലാപരിപാടികള്‍ നടക്കും.
ഒക്ടോബർ 3ന് (തിങ്കളാഴ്ച) ദുർഗ്ഗാഷ്ടമി നാളിൽ വൈകിട്ട് 6മണി മുതൽ പൂജക്ക് വച്ച്, ഒക്ടോബർ 5ന് (ബുധനാഴ്ച) വിജയദശമി നാളിൽ രാവിലെ 7 മണിക്ക് പൂജയെടുപ്പ് കർമ്മങ്ങൾ തുടങ്ങുന്നതായിരിക്കും.
ഒക്ടോബർ 4ന് (ചൊവ്വാഴ്ച) മഹാനവമി നാളിൽ വൈകിട്ട് 7:30 മുതൽ പ്രത്യേക പ്രാർത്ഥനയും, പൂജയും, കലാപരിപാടികളും, സാംസ്കാരിക സമ്മേളനവും നടക്കും.
ഒക്ടോബർ 5 ബുധനാഴ്ച വിജയദശമി നാളില്‍ രാവിലെ 5:30 മുതല്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നത്, കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറുമായിരുന്ന പ്രശസ്ത കവിയും ഗാന രചയിതാവുമായ കെ ജയകുമാർ ഐ.എ.എസ് ആണ്.
കൂടുതൽ വിവരങ്ങൾക്കും വിദ്യാരംഭം രജിട്രേഷനുമായി ചുവടെ ചേർത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക.
പ്രസാദ് വാസു (അസിസ്റ്റന്റ് സെക്രട്ടറി) : 39040974
ജയേഷ് വി കെ (ലൈബ്രറേറിയന്‍) : 39322860
അജേഷ് കെ (പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍) : 33109714.
സുനീഷ് സുശീലൻ (ചെയർമാൻ), സന്തോഷ് ബാബു (വൈസ് ചെയർമാൻ), സജീവൻ വി ആർ (ജനറൽ സെക്രട്ടറി), പ്രസാദ് വാസു (അസിസ്റ്റന്റ് സെക്രട്ടറി), ഗോകുൽ കൃഷ്ണൻ (ട്രഷറർ), കൃഷ്ണകുമാർ ഡി (കൾച്ചറൽ സെക്രട്ടറി), അനിയൻ നാണു (സ്പോർട്സ് സെക്രട്ടറി), ജയേഷ് വി കെ (ലൈബ്രറിയൻ), അജേഷ് കണ്ണൻ (നവരാത്രി കൺവീനർ), അമ്പിളി ശ്രീധരൻ (നവരാത്രി ജോയിന്റ് കൺവീനർ) എന്നിവർ വർത്താസമ്മേളനത്തിൽ പങ്കെടുത്തു.