മനാമ: ബഹ്റൈൻ COVID-19 പ്രതിസന്ധി നേരിടുമ്പോൾ, കിരീടാവകാശിയും പ്രഥമ ഡെപ്യൂട്ടിപ്രൈംമിനിസ്റ്ററുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഭക്ഷ്യസുരക്ഷ വാഗ്ദാനമനുസരിച്ച് രാജ്യത്തിന്റെ പഴം-പച്ചക്കറി ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് ലുലു ഹൈപ്പർമാർക്കറ്റും രംഗത്തെത്തി. #TeamBahrain ന്റെ ഭാഗമായി, രാജ്യത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ ലുലു പ്രത്യേക ചാർട്ടേഡ് ഗൾഫ് എയർ വിമാനത്തിൽ ഇന്ത്യയിൽ നിന്ന് പഴങ്ങളും പച്ചക്കറികളും ബഹറൈനിലെത്തിച്ചു. ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനി ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ ഒരു വിമാനം ചാർട്ടർ ചെയ്യുന്നത് ഇതാദ്യമാണ്.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ശൃംഖലയോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ലുലു ഹൈപ്പർമാർക്കറ്റിന് നല്ല ധാരണയുണ്ട്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, വ്യക്തമായ ഭക്ഷണരീതി നിലനിർത്തുന്നതിന് സർക്കാറിന്റെ പങ്കാളിയെന്ന നിലയിൽ കോർപ്പറേറ്റ് പ്രതിബദ്ധതയും ഉത്തരവാദിത്തവും നടപ്പാക്കിയിട്ടുണ്ട്. ആഗോള പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ഞങ്ങളെ എല്ലാവരെയും നയിക്കുന്ന കിരീടാവകാശിയുടെ കാഴ്ചപ്പാടിന് തങ്ങളുടെ വൈദഗ്ദ്ധ്യം വിനയപൂർവ്വം വാഗ്ദാനം ചെയ്യുന്നുവെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല പറഞ്ഞു.
ലുലു ഹൈപ്പർമാർക്കറ്റിന്റെ നിലപാടിനെ ബഹ്റൈൻ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് സയാനി പ്രശംസിച്ചു. യൂസഫലിയുടെ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ സമാന രീതിയിൽ വിമാനം ചാർട്ടർ ചെയ്യുമെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് ഉപയോക്താക്കൾക്ക് ഉറപ്പ് നൽകി.