തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്ത് വയസുകാരനെ പൊതുസ്ഥലത്തുവെച്ച് നിർബന്ധിച്ച് പിതാവിന്റെ സഹോദരൻ ബിയർ കുടിപ്പിച്ചു. സംഭവത്തിൽ മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. “കുടിയെടാ, ആരു ചോദിക്കാന്‍” എന്ന് ഇയാൾ കുട്ടിയോട് പറയുന്നതും നിർബന്ധിച്ച് ബിയർ കുടിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തിരുവോണനാളിലായിരുന്നു സംഭവം. ഇയാൾ കുട്ടിയെ ബിവറേജിലേക്ക് കൂട്ടിക്കൊണ്ടു പോയി മദ്യം വാങ്ങിവന്ന് പൊതുസ്ഥലത്തുവെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ ഇയാൾ മദ്യം കുടിപ്പിച്ചത്. ഇതിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട ചൈൽഡ് ലൈൻ പ്രവർത്തകരാണ് വിഷയം പോലീസിനെ അറിയിച്ചത്. തുടർന്ന് കുട്ടിയേയും രക്ഷിതാക്കളേയും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയും മൊഴിയെടുക്കുകയുമായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.
Trending
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്

