മനാമ:ബഹറിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾകൂടി മരണപ്പെട്ടു. ഇതോടെ കൊറോണ ബാധിച്ചുള്ള മരണം മൂന്നായി.65 വയസുള്ള ബഹ്റൈൻ സ്വദേശിയാണ് മരണപ്പെട്ടത്.ബഹറിൻ ആരോഗ്യ മന്ത്രാലയത്തിന് കണക്കുപ്രകാരം നിലവിൽ 26646 പേരെ പരിശോധിച്ചതിൽ 210 പേർ ചികിത്സയിൽ കഴിയുന്നു. 2 പേരുടെ നില ഗുരുതരം ആയി തുടരുന്നു. ഇതിനോടകംതന്നെ 177 പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടു.