ബെംഗളൂരു: ഭാരത് ജോഡോ യാത്രയെച്ചൊല്ലി കർണാടക കോൺഗ്രസിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ ശിവകുമാർ പക്ഷവും തമ്മിലുള്ള തർക്കം പരസ്യമായിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന യോഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ ശിവകുമാർ പക്ഷവും തമ്മിലുള്ള തർക്കം വീണ്ടും പുറത്തുവന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ പറഞ്ഞു . ഇങ്ങനെ ആണെങ്കിൽ എങ്ങനെ യാത്ര നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. സിദ്ധരാമയ്യയോട്, ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് 5000 പ്രവർത്തകരെ എങ്കിലും അണിനിരത്തണമെന്ന് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു എങ്കിലും അനുകൂലമായ ഒരു നീക്കവും ഉണ്ടായില്ലെന്ന് ഡി.കെ.ശിവകുമാർ യോഗത്തിൽ അറിയിച്ചു. സിദ്ധരാമയ്യയുമായി അടുപ്പമുള്ള മുതിർന്ന നേതാവ് ആർ.വി ദേശ്പാണ്ഡെയെ യാത്രാ ചുമതലാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
Trending
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ

