കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ എസ്.പി മാരെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയോഗിച്ചു. കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിനെ കാസര്‍കോട്ടും കെ.എ.പി നാലാം ബറ്റാലിയന് കമാന്‍ഡന്റ് നവനീത് ശര്‍മ്മയെ കണ്ണൂരും മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി. സന്തോഷിനെ മലപ്പുറത്തുമാണ് നിയോഗിച്ചത്. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് എസ്.പി എന്‍. അബ്ദുള്‍ റഷീദ് കൊല്ലം റൂറലിലും വിജിലന്‍സ് എസ്.പി കെ.ഇ. ബൈജു തിരുവനന്തപുരം റൂറലിലും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചുമതല വഹിക്കും.
വൈറസ് ബാധ തടയുന്നതിന് പോലീസ് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാരെ സഹായിക്കുകയാണ് ഇവരുടെ ചുമതല.കൊറോണ ബാധയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ നടത്തുന്ന യോഗങ്ങളിലും ഇവര്‍ പങ്കെടുക്കും.