തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ 20 മുതൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകാനായി തീവ്ര യജ്ഞം ആരംഭിക്കും. ജനങ്ങളാകെ ഒരുമിച്ച് നിന്ന് നേരിടേണ്ട വിഷയമാണ് തെരുവ് നായ ശല്യമെന്നും തെരുവ് നായ്ക്കളെ കൊന്ന് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല. അത്തരം കൃത്യം ചെയ്യുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും ശാസ്ത്രീയമായ പ്രശ്ന പരിഹാരമാണ് ഇതിനായി വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് നായ്ക്കൾ കൂട്ടം കൂടുന്നതിന് കാരണമായിട്ടുണ്ടെന്നും
ഇത് കർശനമായി തടയുമെന്നും ഇതിനായി പ്രത്യേക യോഗം ചേർന്ന് നിർദ്ദേശങ്ങൾ നല്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വര്ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതില് 15 പേരും വാക്സീന് എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. വളര്ത്തുനായ രജിസ്ട്രേഷന് നിര്ബന്ധമാക്കും. അപേക്ഷിച്ചാല് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Trending
- ശബരിമല സ്വർണ്ണക്കൊള്ള: പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയുമെന്ന് വിഡി സതീശൻ
- പിഎം ശ്രീയിൽ സിപിഐയിൽ അമര്ഷം തിളയ്ക്കുന്നു; തുറന്നടിച്ച് പ്രകാശ് ബാബു, ‘എംഎ ബേബിയുടെ മൗനം വേദനിപ്പിച്ചു’
- നാലുപേര് പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര് 28ലക്ക് മാറ്റി
- തൊഴിലുടമയുടെ മൊബൈല് ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച വീട്ടുവേലക്കാരിക്ക് തടവുശിക്ഷ
- അറബ് വായനാമത്സരത്തില് ബഹ്റൈനി വിദ്യാര്ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന് അപലപിച്ചു

