വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചു. നിരവധി ഹര്‍ജികള്‍ കേസുമായി ബന്ധപ്പെട്ട് കോടതികളുടെ പരിഗണനയില്‍ ഉണ്ടെന്നും ഈ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ വധശിക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് നാല് പ്രതികളും വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതി മുകേഷ് സിംഗ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് 20 ന് പുലര്‍ച്ചെ പ്രതികളുടെ ശിക്ഷ നടപ്പാക്കണമെന്ന് നേരത്തെ വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ തിഹാര്‍ ജയിലില്‍ നടന്നു വരികയാണ്. വധശിക്ഷ നടപ്പിലാക്കുന്ന ആരാച്ചാര്‍ പവന് ജല്ലാദിന് ഓരോരുത്തരേയും തൂക്കിലേറ്റുന്നതിന് 20000 രൂപ വീതം പ്രതിഫലം നല്‍കുമെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനായി ആരാച്ചാര്‍ പവന് ജല്ലാദ് തിഹാര്‍ ജയിലിലെത്തിയത്. പ്രതികളെ തൂക്കിലേറ്റുന്നതിന് മൂന്ന് ദിവസം മുന്‍പ് ഹാജരാകണമെന്ന് ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം അനുസരിച്ചാണ് പവന് ജല്ലാദ് ജയിലിലെത്തിയത്.