കോവിഡ് 19 വൈറസിനെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മദ്യപാനം നല്ലതാണെന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ മുകേഷ് എം നായരാണ് അറസ്റ്റിലായത്. നേമം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പൊടിക്കൈ എന്ന രീതിയില്‍ ടിക് ടോക്കിലടക്കം ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കോവിഡ് 19 നെ പ്രതിരോധിക്കാന്‍ മദ്യത്തില്‍ നാരങ്ങയും തേനും ചേര്
ത്ത് കഴിച്ചാല്‍ മതിയെന്നായിരുന്നു വീഡിയോയില്‍ ഇയാള്‍ പറഞ്ഞത്. നാരങ്ങയും തേനും ചേര്‍ത്ത് ഇയാള്‍ മദ്യപിക്കുന്നതും വീഡിയോ ദൃശ്യത്തില്‍ കാണാം.
വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.