വിദേശത്ത് നിന്ന് എത്തുന്നവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനം. ഏകദേശം ആയിരത്തിലേറെ യാത്രക്കാരാണ് ഇന്ന് വൈകീട്ട് നാല് മണിമുതല്‍ ഒമ്പത് മണിവരെയുള്ള സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്.
ഇവരെ പ്രത്യേക ബസുകളില്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനായി 50 ബസുകള്‍ വിട്ട് നല്കാന് കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നത്.
അതേസമയം വിമാനത്താവളത്തില്‍ എത്തുന്നവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ബസുകള്‍ വിട്ടു നല്‍കില്ലെന്നാണ് കെഎസ്ആര്‍ടിസി അറിയിക്കുന്നത്. 50 ബസുകള്‍ ഒരുമിച്ച് വിട്ട് തരാന്‍ സാധിക്കില്ലെന്നും അതിന് പ്രയാസമുണ്ടെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതരുടെ മറുപടി. ബസുകള്‍ നല്‍കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചതോടെ സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.