കണ്ണൂർ: കണ്ണൂരിൽ പേ വിഷബാധ ലക്ഷണങ്ങൾ കാണിച്ച പശു ചത്തു. ചാലയിലെ ഷിജിത്തിന്റെ പശുവിനാണ് പേ ഇളകിയത്. ഇന്ന് രാവിലെയോടു കൂടി പശു ചത്തു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ല. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നഗമനം. ഡോക്ടർമാർ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി മരത്തിൽ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ പശു അസ്വസ്ഥകൾ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കെട്ടിയിട്ടതു കൊണ്ട് തന്നെ അധികം പ്രദേശങ്ങളിൽ ഒന്നും പശു പോയിരുന്നില്ല. മേയർ ഉൾപ്പെടെയുള്ള ആളുകൾ സ്ഥലത്തെത്തി. സുരക്ഷിതമായിത്തന്നെ പശുവിനെ മറവ് ചെയ്യും. അതിനനുസരിച്ചുള്ള നടപടികൾ ഉടൻ ആരംഭിക്കും. പശുവുമായി അടുത്ത് ഇടപെഴകിയ ആൾക്കാർക്കുള്ള കുത്തിവെപ്പ് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിവരം.
Trending
- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്
- കാലവർഷക്കെടുതി അതിരൂക്ഷം, 2018 ആവർത്തിക്കരുത്, സംസ്ഥാന സർക്കാർ നോക്കുകുത്തി; ജാഗ്രത വേണം: രാജീവ് ചന്ദ്രശേഖർ
- വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി; പോയത് 3 വള്ളങ്ങളിലായി; തെരച്ചിൽ തുടരുന്നു
- മഴയിൽ കനത്ത നാശനഷ്ടം: കാസർകോട് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു