ഏഴ് വയസ്സുള്ള ഒരു ഇന്ത്യൻ ബാലനെത്തേടിയാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ സൗഭാഗ്യം എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ 1 മില്യണ്‍ ഡോളര്‍ (ഏഴുകോടിയിലേറെ ഇന്ത്യന്‍ രൂപ) യാണ് ഇന്ത്യന്‍ ബാലന് സ്വന്തമാക്കിയത്. ഫെബ്രുവരി 21 ന് പിതാവ് വാങ്ങി നല്കിയ സീരീസ് 327 ലെ 4234 നമ്പര്‍ ടിക്കറ്റാണ് കപിൽരാജ് കനകരാജ് കൈവശം വച്ചിരുന്നത്. പിതാവ് കനകരാജന് തമിഴ്നാട് സ്വദേശിയാണ്. 27 വർഷമായി അജ്മാൻ നിവാസിയാണ്.