കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള മരണങ്ങളുടെ എണ്ണം 7,000 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ 175,536 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 7,007 പേര് മരിച്ചു. ചൈനയിലാണ് ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് 3,213 പേര്. ഇറ്റലിയില്‍ 2,158 മരണങ്ങളും 28,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്ന് 349 പുതിയ മരണങ്ങള് ഇറ്റലി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം മുതലുള്ള കണക്കനുസരിച്ച് ഇത് 2,158 ആയി ഉയര്‍ന്നു.
ഇറ്റാലിയന്‍ സാമ്പത്തിക തലസ്ഥാനമായ ലോംബാര്‍ഡി മേഖലയില്‍ 1,420 മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ വാഹന വ്യവസായത്തിന്റെ ആസ്ഥാനമായ ടൂറിനു ചുറ്റുമുള്ള പീഡ്മോണ്ട് മേഖലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ മരണങ്ങളും അണുബാധകളും ഇരട്ടിയായി. പീഡ്മോണ്ടില് തിങ്കളാഴ്ച 111 മരണങ്ങളും 1,516 അണുബാധകളും റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച 59 മരണങ്ങളും 873 അണുബാധകളും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. റോമിന് ചുറ്റുമുള്ള ലാസിയോ മേഖലയില്‍ 19 മരണങ്ങളും 523 അണുബാധകളും തിങ്കളാഴ്ച വീണ്ടും രേഖപ്പെടുത്തി.