ന്യൂഡല്‍ഹി: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് കേന്ദ്രാനുമതി. കലൂർ സ്റ്റേഡിയം–ഇൻഫോപാർക്ക് പാതയ്ക്കാണ് അനുമതി. സെപ്റ്റംബർ ഒന്നിന് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. 11.17 കിലോമീറ്റർ നീളമുള്ള പാതയിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും. ആകെ 1,957.05 കോടി രൂപയാണ് ചെലവ്. രണ്ടാം ഘട്ടത്തോട് അനുബന്ധിച്ച് സീപോർട്ട് – എയർപോർട്ട് റോഡിന്റെ വീതി കൂട്ടൽ നടന്നുവരികയാണ്. ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടം 5,181.79 കോടി രൂപയ്ക്കാണ് പൂർത്തിയായത്. 25.6 കിലോമീറ്റർ നീളമുള്ള പാതയിൽ 22 സ്റ്റേഷനുകളുണ്ട്. പിന്നീട് ഫേസ് 1എ പദ്ധതിയിൽപ്പെടുത്തി പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള 1.80 കി.മീ 710.93 കോടിക്കു പൂർത്തിയായി. ഫേസ് 2 ബി പദ്ധതിയില്‍പ്പെടുത്തി എസ്എൻ ജംഗ്ഷനിൽനിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.
Trending
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്