കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബഹ്റിനിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം കുറയ്ക്കുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് (CIA) അറിയിച്ചു. ഇത് മാർച്ച് 18 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കും.
ലോകാരോഗ്യ സംഘടന (WHO) നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ബഹറൈനിലെത്തുന്ന യാത്രക്കാരെ തുടർച്ചയായി പരിശോധിക്കുന്നുണ്ടെന്ന് സിഎഎ അറിയിച്ചു.