കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് കാമ്ബസും ഹോസ്റ്റലും അടച്ചതോടെ കുടുങ്ങിയ ഹരിയാന കേന്ദ്ര സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് പുറപ്പെട്ടു. 60 പേരടങ്ങുന്ന സംഘം ഞായറാഴ്ച അമൃതസര്‍ -കൊച്ചുവേളി എക്സ്പ്രസിലാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി എ. സമ്ബത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ ഇവര്‍ക്ക് അമൃതസര്‍ -കൊച്ചുവേളി എക്സ്പ്രസില്‍ അധിക കോച്ച് കൂട്ടിച്ചേര്‍ത്ത് യാത്ര സൗകര്യം ഒരുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച കേരളത്തിലെത്തും.
കോവിഡ് 19 വൈസ് വ്യാപനത്തെ തുടര്‍ന്ന് കാമ്ബസും ഹോസ്റ്റലും മാര്‍ച്ച് 31 വരെയാണ് അടച്ചത്. മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ അടച്ചതോടെ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ലഭിക്കാതിരുന്ന വിദ്യാര്‍ഥികള്‍ എ. സമ്ബത്തുമായി ബന്ധപ്പെട്ടു. കെ. മുരളീധരന് എം.പിയും വിഷയത്തില്‍ ഇടപെട്ടു. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥി സംഘത്തിന് കേരള ഹൗസില്‍ നിന്നും ഭക്ഷണം എത്തിച്ചു നല്കി. നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ലഭിക്കാതിരുന്ന ജാമിഅ മില്ലിയ, ഡല്‍ഹി സര്‍വകലാശാലകളിലെ പത്തോളം വിദ്യാര്‍ഥികള്‍ക്കും ഇവരോടപ്പം യാത്ര ചെയ്യാന്‍ അവസരം ഒരുക്കി.