മക്ക: ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും മടങ്ങാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
നിശ്ചിത വിമാനത്താവളത്തിലൂടെത്തന്നെ യാത്ര ചെയ്യേണ്ട ആവശ്യമില്ല. 90 ദിവസത്തെ വിസ കാലയളവിൽ സൗദി അറേബ്യയിലെവിടെയും സന്ദർശിക്കാൻ ഇവർക്ക് അനുവാദമുണ്ട്.