മനാമ: പ്രമുഖ ആത്മീയ പണ്ഡിതനും സുന്നി കൈരളിയുടെ ആത്മാഭിമാനവും ഇന്ത്യക്ക് അകത്തും പുറത്തും ആയിരക്കണക്കിന് ആത്മീയ മജ്ലിസുകൾക്കും നേതൃത്വം നൽകുന്ന, വിശ്വാസികളെ സ്വാലാത്ത് മജ്ലിസിലൂടെ ആത്മീയതയുടെ വിഹായസ്സിലേക്കു കൈപിടിച്ചുയർത്തിയ നൂറുസ്സാദാത്ത് അസ്സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി – ബായാർ തങ്ങൾ ഇന്ന് രാവിലെയാണ് ബഹ്റൈനിൽ എത്തിയത്. നാളെ വെള്ളിയാഴ്ച രാത്രി 8 മണിക്ക് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച്നടക്കുന്ന “ബഹ്റൈൻ ബായാർ സ്വലാത്തും ആത്മീയ സമ്മേളനം” പരിപാടിയിൽ മുഖ്യാതിഥിയാണ് ബായാർ തങ്ങൾ. വിവിധ സംഘടനാ, സാമൂഹ്യ , സാംസ്കാരിക നേതാക്കളും പ്രവർത്തകരും പങ്കെടുക്കും. ദുആ മജ്ലിസിന് സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി