കൊച്ചി: കെഎസ്ആർടിസി ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വീതം നൽകാൻ കോടതി നിർദേശിച്ചു. ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. സെപ്റ്റംബർ ഒന്നിന് മുൻപ് 103 കോടി രൂപ അനുവദിക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീൽ നൽകിയത്. സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നത്. എന്നാല്‍, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ നൽകിയത്. മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നും അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു സർക്കാർ വാദം.
Trending
- തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, 80% കടന്ന കുതിപ്പ്; കുറവ് ആറ്റിങ്ങലിൽ, ജില്ലയിലാകെ പോളിംഗ് ശതമാനം 76.98
- മുന്നണികളില്‍ ആശങ്ക വിതച്ച് കനത്ത പോളിംഗ്, 80% കടന്നേക്കും; ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വലിയ വര്‍ധന
- വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും
- സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് റാഷിദ് സിപി; 102 സീറ്റ് വരെ നേടും; ‘ന്യൂനപക്ഷം ഇടതുപക്ഷത്തെ പരിപൂർണമായി കൈവിട്ടു’
- വോട്ടെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി; ‘നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം’
- അസമിലും പുതുച്ചേരിയിലും പോളിങ്ങിൽ കുതിപ്പ്, ഭരണം മാറുമോ അതോ തുടരുമോ? ഉറ്റുനോക്കി കോൺഗ്രസും ബിജെപിയും
- പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ
- കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര

