നിരവധി രാജ്യങ്ങളിൽ നിന്നും തൊഴിലാളികൾ എൽ.എം.ആർ.എയിൽ എത്തുന്ന സാഹചര്യത്തിൽ കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതലുമായി എൽ.എം.ആർ.എ.
സെഹ്ലയിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) എക്സ്പാറ്റ് സംരക്ഷണ കേന്ദ്രം ഇന്ന് അണുവിമുക്തമാക്കി. എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ അൽ അബ്സിയാണ് വാർത്ത അറിയിച്ചത്.
എല്ലാ എൽ.എം.ആർ.എ ശാഖകളിലും അണുവിമുക്തമാക്കൽ ജോലികൾ ഞായറാഴ്ച വീണ്ടും തുറക്കുന്നതിന് മുമ്പ് പൂർത്തിയായിക്കഴിഞ്ഞു.