കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ മേയർക്കെതിരെ ആരോപണവുമായി പ്രതിപക്ഷം. മേയറുടേത് ഒറ്റയാൾ ഷോയാണ്, കൊച്ചി കോർപ്പറേഷന്റെ ഏകോപിതമല്ലാത്ത പ്രവർത്തനങ്ങളാണ് വെള്ളക്കെട്ടിന് കാരണം. ഫണ്ട് അനുവദിച്ച് ആരംഭിച്ച പല പദ്ധതികളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് അടിയന്തര കൗൺസിൽ വിളിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ മേയർക്കും നഗരസഭയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തുടക്കത്തിൽ നിരവധി പദ്ധതികൾ ആരംഭിക്കുകയും ക്രെഡിറ്റ് നേടുകയും ചെയ്യുന്ന മേയർ പിന്നീട് ആ പദ്ധതികളെക്കുറിച്ച് അന്വേഷിക്കുന്നില്ല. മേയറുടെ വൺ മാൻ ഷോ ആണ് നഗരസഭയിൽ നടക്കുന്നത്. വെളളക്കട്ടിനെ കുറിച്ചുള്ള മേയറുടെ പ്രതികരണം ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതിയിലാണെന്ന് കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. വെള്ളക്കെട്ട് പരിഹരിക്കാൻ പ്രതിപക്ഷം മുന്നോട്ട് വച്ച ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. അടിയന്തര കൗൺസിൽ ഏകോപനത്തോടെ യോഗം ചേർന്ന് വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു