വിദഗ്ധ ചികിൽസയ്ക്കായി ചെന്നൈയിലേക്ക് പോയ സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതിപക്ഷ നേതാക്കൾ രോഗശാന്തി നേര്‍ന്നു. കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്, മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി കെ അബ്ദുറബ്ബ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ സോഷ്യൽ മീഡിയയിലൂടെ കോടിയേരി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
ശ്രീ കോടിയേരി ബാലകൃഷ്ണൻ രോഗത്തിൽ നിന്ന് എത്രയും വേഗം സുഖം പ്രാപിച്ച് പ്രവർത്തന പാതയിലേക്ക് തിരിച്ചുവരട്ടെ, പ്രാർത്ഥനകൾ, ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും വ്യക്തിബന്ധങ്ങൾ പക്വതയോടെ നിലനിർത്തുന്ന കോടിയേരിക്ക് രോഗശാന്തി ആശംസിക്കുന്നു. പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെ, അബ്ദുറബ്ബ് കുറിച്ചു.