സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് പരസ്യമായി തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സി.പി.ഐ.എം എംഎല്‍എ യു.പ്രതിഭ.
രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് യു.പ്രതിഭ പറഞ്ഞു. ചെട്ടികുളങ്ങര ഹയര്‍ സെക്കണ്ടറി സ്കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയില്‍ ഇരിക്കവെയാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.