ഹരിപ്പാട്: ആലപ്പുഴയിൽ വിവാഹ വിരുന്നിനിടെ പപ്പടം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.
മുട്ടത്തെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുരളീധരൻ (65), ജോഹാൻ (21), ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്. വരന്റെ ചില സുഹൃത്തുക്കൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ വീണ്ടും പപ്പടം ചോദിച്ചു.
ഇതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. കരീലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.