മനാമ: 2022 ആഗസ്റ്റ് 20 ശനിയാഴ്ച കാലം ചെയ്ത്, 2022 ആഗസ്റ്റ് 21 ഞായറാഴ്ച മുളന്തുരുത്തി വൈദിക സെമിനാരിയിൽ കബറടക്കപെട്ട ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ മുൻ പാത്രിയാർക്കൽ വികാരിയായിരുന്ന (2010 മുതൽ 2013 വരെ) അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ ആകസ്മിക വേർപാടിൽ പള്ളി മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പടുത്തി. ഇന്ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ ഇടവക വികാരി ഫാദർ റോജൻ രാജൻ പേരകത്ത് അഭിവന്ദ്യ തീരുമേനിയെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ഇടവകയുടെ ജോയിന്റ് ട്രഷറർ പോൾസൺ വർക്കി പൈനാടത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. കമ്മറ്റി അംഗങ്ങളായ ബൈജു പൈനാടത്ത്, എൽദോ വി കെ, ഷാജു ജോബ്, ജിനോ സ്കറിയ, ജോസഫ് വർഗീസ്, എക്സ് ഓഫീഷോ ബെന്നി ടി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി