
വര്‍ക്കല: വര്‍ക്കലയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. വെട്ടൂര്‍ വില്ലേജില്‍ വെന്നിക്കോട് ദേശത്ത് കോട്ടുവിള വീട്ടില്‍ അനില്‍കുമാര്‍ മകന് അനീഷ് എന്നു വിളിക്കുന്ന അരുണ്‍കുമാര്‍ (28) ആണ് അറസ്റ്റിലായത്. 17 വയസ്സുള്ള വര്‍ക്കല സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 25-ാം തീയതി പെണ്‍കുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്തി വരവേയാണ് പ്രതി വര്‍ക്കല പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ശ്രീമതി. D. ശില്പ IPS ന്റെ നിര്‍ദ്ദേശാനുസരണം വര്‍ക്കല DYSP പി. നിയാസിന്റെ നേതൃത്വത്തില്‍ വര്‍ക്കല SHO സനോജ്.എസ് അന്വേഷിക്കുന്ന കേസ്സില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ പി. ആര്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ലിജോ ടോം ജോസ്, ഷാനവാസ്, SCPO മാരായ സുരജ, ഹേമ, ഷിജു, CPO മാരായ പ്രശാന്തകുമാരന്‍, ഷജീര്‍, സുധീര്‍, റാം ക്രിസ്റ്റിന് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
