യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കാനായി റിസര്‍വ്വ് ബാങ്ക് മുന്നോട്ട് വെച്ച രക്ഷാ പക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബാങ്ക് പുന:സംഘടനയ്ക്കായുള്ള റെഗുലേഷന് ആക്ട് 1949 പ്രകാരമാണ് കേന്ദ്ര മന്ത്രിസഭ രക്ഷാ പാക്കേജിന് അംഗീകാരം നല്‍കിയത്. ബാങ്കിന്റെ 49 ശതമാനം ഓഹരി എസ്ബിഐ വാങ്ങും.
രക്ഷാ പദ്ധതിയുടെ വിജ്ഞാപനം ഇറങ്ങി മൂന്ന് ദിവസത്തിനകം മൊറോട്ടോറിയം നീക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അറിയിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ പുതിയ ബോര്‍ഡ് ചുമതലയേല്‍ക്കും. പുതിയ ബോര്‍ഡില്‍ എസ്ബിഐയില്‍ നിന്നുള്ള രണ്ട് ഡയറക്ടര്‍മാര്‍ ഉണ്ടാകും. സ്വകാര്യ നിക്ഷേപകരും ബോര്‍ഡില്‍ ഉണ്ടായിരിക്കും. സ്വകാര്യ നിക്ഷപകരുടെ നിക്ഷേപത്തിന്റെ 75 ശതമാനത്തിന് മൂന്ന് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവ് ഉണ്ടായിരിക്കും.