ഡൽഹി: വിസ്താര എയര്‍ലൈന്‍സ് വിമാന കമ്പനിക്കെതിരെ ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പഠാന്. ഏഷ്യാ കപ്പ് 2022ലെ കമന്ററിക്കായി ദുബായിലേക്ക് പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് വിമാന ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ഇര്ഫാന് ട്വിറ്ററിലൂടെ ആരോപിച്ചു. ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഒപ്പം പോകുമ്പോഴാണ് അനാവശ്യമായി തടഞ്ഞുവെച്ചതെന്നും ഇര്ഫാന് പറയുന്നു.
ചെക്ക് ഇന്‍ കൗണ്ടറില്‍ വെച്ച് വിസ്താര ജീവനക്കാര്‍ തന്റെ യാത്രയെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി ഇര്‍ഫാന്റെ കുറിപ്പിലുണ്ട്. കണ്‍ഫേം ആയ ടിക്കറ്റ് തരംതാഴ്ത്താനായിരുന്നു ശ്രമം. ഇതിനായി ഒന്നര മണിക്കൂറോളം തന്നെ കൗണ്ടറില്‍ ജീവനക്കാര്‍ തടഞ്ഞുവെച്ചു. എട്ടുമാസം പ്രായമായ തന്റെ കുഞ്ഞ് കൈയ്യിലിരിക്കുന്നതുപോലും പരിഗണിക്കാതെ ഏറ്റവും മോശം പെരുമാറ്റമായിരുന്നു ജീവനക്കാരുടേതെന്ന് ഇര്ഫാന് ചൂണ്ടിക്കാട്ടി. താരത്തിന്റെ ട്വീറ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.