കൊറോണ നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ കടന്നു കളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി. എക്സാണ്ടര്‍, എലിസ എന്നിവരെയാണ് കണ്ടെത്തിയത്.
വര്‍ക്കലയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. യുകെയില്‍ നിന്നും ദോഹ വഴി കേരളത്തില്‍ എത്തിയതായിരുന്നു ഇവര്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പാലിക്കാതെ ഇരുവരും ആശുപത്രി അധികൃതരുടേയും പൊലീസിന്റേയും കണ്ണു വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇക്കഴിഞ്ഞ് 9 നാണ് ഇവര്‍ നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.