കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്കുകളും സാനിട്ടൈസറുകളും അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇവയുടെ ലഭ്യതയിലുള്ള കുറവ് പരിഹരിക്കുന്നതിനായി ഇത്തരം വസ്തുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനികളോട് സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാം.
കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്കുകളുടേയും സാനിട്ടൈസറുകളുടേയും വില വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും മാസ്കുകളും സാനിട്ടൈസറുകളും ലഭിക്കാത്ത സാഹചര്യവും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മാസ്കുകളും സാനിട്ടൈസറുകളും അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.