ട്രാൻസ്ജെൻഡറുകളെ കുറിച്ച് വിചിത്രമായ വാദവുമായി രാഹുൽ ഈശ്വർ രംഗത്ത്. സിംഹങ്ങൾക്കിടയിലും ആനകൾക്കിടയിലും എത്ര ട്രാൻസ്ജെൻഡറുകൾ ഉണ്ടെന്നാണ് രാഹുൽ ഈശ്വർ ചോദിച്ചത്.
രണ്ടിലധികം ലിംഗത്തെ അംഗീകരിക്കുമ്പോള്‍ എല്‍ജിബിടിക്യു പ്ലസ് എന്ന അനന്തമായ ലിംഗസംഖ്യയിലേക്ക് വളരുമെന്നും അത് സ്ത്രീത്വത്തെയും പുരുഷത്വത്തെയും നശിപ്പിക്കുന്ന ഒരു ഘട്ടത്തിലേക്ക് പോകുമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ചർച്ചയിൽ വാദിച്ചു. ലോകത്ത് മൂന്നാം ലിംഗക്കാരില്ല. ലോകത്ത് രണ്ട് ലിംഗങ്ങൾ മാത്രമേ ഉള്ളൂ,” ഫൈസി പറഞ്ഞു. ഇതിനെ പിന്തുണച്ചായിരുന്നു രാഹുൽ ഈശ്വർ രംഗത്തെത്തിയത്.