തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നാട്ടുകാർ മാത്രമല്ല പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പദ്ധതിക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും പറഞ്ഞു. പദ്ധതി കാരണം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിർമ്മാണം നിർത്തിയാൽ സാമ്പത്തികവും വാണിജ്യപരവുമായ നഷ്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ‘പുനർഗേഹം’ പദ്ധതി പ്രകാരം ഫ്ലാറ്റുകള്‍ നിര്‍മിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനും പറഞ്ഞു. മുട്ടത്തറയില്‍ 10 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. എന്നാൽ വിഴിഞ്ഞത്തെ 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് സിമന്റ് ഗോഡൗണിൽ ആണെന്ന് കോൺഗ്രസ് അംഗം എം വിൻസെന്റ് ആരോപിച്ചു. ഈ ഗോഡൗൺ മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണെന്നും അദ്ദേഹം പറഞ്ഞു.
Trending
- മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്
- സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
- ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
- ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
- വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും
- ‘ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ ഞാന്‍ പറഞ്ഞത് ശരിയായില്ലേ’
- ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
- ശബരിമലയിൽ കേരളീയ സദ്യ 21 മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം

