റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പിന്തുണയുള്ള ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ സൊസൈറ്റി ഗുജറാത്തിലെ ജാംനഗറിൽ സ്ഥാപിക്കുന്ന മൃഗശാലയ്ക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. മൃഗശാല സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത് ഒരു ആക്ടിവിസ്റ്റാണ് ഹർജി നൽകിയത്. ജിഇസഡ്ആർആർസിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മാനേജ്മെന്റിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഇന്ത്യക്കകത്തും പുറത്തും ജിഇസഡ്ആർആർസി മൃഗങ്ങളെ കൊണ്ടുവരുന്നത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗശാല സ്ഥാപിക്കുന്ന കാര്യത്തിൽ ജിഇസഡ്ആർആർസിയുടെ അനുഭവത്തെയും ശേഷിയെയും പൊതുതാൽപര്യ ഹർജി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ജിഇസഡ്ആർആർസി ഇതിന്റെ വിശദമായ പ്രതികരണം സമർപ്പിച്ചതിന് ശേഷം കോടതി ഓഗസ്റ്റ് 16 ന് വിഷയം കേൾക്കുകയും ജിഇസഡ്ആർആർസിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിരസിച്ചുകൊണ്ട് ഹർജി തള്ളുകയും ചെയ്തു.
ജിഇസഡ്ആർആർസിക്ക് അനുമതിയും അംഗീകാരങ്ങളും നൽകിയ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള ജിഇസഡ്ആർആർസിയുടെ അനുമതിയും മറ്റു പ്രവർത്തനങ്ങളും നിയമപരവും അംഗീകാരമുള്ളതും തൃപ്തികരവുമാണെന്ന് ജിഇസഡ്ആർആർസി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച കോടതി പറഞ്ഞു.
Trending
- അസമിലും പുതുച്ചേരിയിലും പോളിങ്ങിൽ കുതിപ്പ്, ഭരണം മാറുമോ അതോ തുടരുമോ? ഉറ്റുനോക്കി കോൺഗ്രസും ബിജെപിയും
- പശ്ചിമേഷ്യൻ സംഘർഷം: റഷ്യയുടെ എണ്ണവരുമാനം ഇരട്ടിയായി; ഏപ്രിലിൽ ലഭിച്ചത് 900 കോടി ഡോളർ
- കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിര
- സംസ്ഥാനത്ത് കനത്ത പോളിംഗ്; 1960-ലെ ആ റെക്കോർഡ് തകരുമോ?
- ഇടതുകയ്യിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ കെട്ടുമായെത്തി, വോട്ടിടാൻ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ; 5 മണിക്കൂർ പ്രതിഷേധം, ഒടുവിൽ അക്ഷര വോട്ടിട്ടു
- കണ്ണൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ കയര്‍ പൊട്ടിവീണു; രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
- പുനലൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്–യുഡിഎഫ് കയ്യാങ്കളി; വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റെന്ന് ആരോപണം
- ലെബനാനില്‍ ഇസ്രായേലിന്റെ കനത്ത ആക്രമണം; 254 മരണം
