ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആലോചിച്ച് പ്രതിരോധ നടപടികള്‍ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തിനിടെയാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് പാകിസ്താന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. നരേന്ദ്രമോദിയുടെ പ്രതികരണത്തോട് പൂർണ്ണ അനുഭാവം പ്രകടിപ്പിച്ചുള്ള പ്രതികരണമായിരുന്നു പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പാക് ദേശീയ സുരക്ഷാ കൗണ്‍സില്‍ മോദിയുടെ നിര്‍ദ്ദേശം ചര്‍ച്ചചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സഭയില്‍ ഹാജരാവാന്‍ ബിജെപി എംപിമാര്‍ക്ക് വിപ്പു നല്കി. ധനാഭ്യര്‍ത്ഥനകള്‍ ഒന്നിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.