ചിപ്സ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. റാസല്‍ ഖൈമയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചിപ്സ് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഇതുമൂലം തീരെ ശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. തൊണ്ടയില്‍ നിന്നും ചിപ്സ് താഴെ വീഴാനായി മാതാപിതാക്കള്‍ കുട്ടിയുടെ പുറം നിരവധി തവണ തടവിക്കൊടുത്തുവെങ്കിലും കഴിഞ്ഞില്ല. ഡോക്ടര്‍മാരും കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ പരാമാവധി ശ്രമിച്ചെങ്കിലും അല്പ സമയത്തിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു.