മനാമ : ദാറുൽ ഈമാൻ കേരള വനിത വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു. ഈ വരുന്ന ബുധനാഴ്ച വൈകിട്ട് 4.15 നു സൂമിലൂടെയാണ് പരിപാടി. ” ഉമ്മുൽ മുഅമിനീൻ ആയിശ; സ്ത്രീത്വത്തിന് മുന്നിൽ നടന്നവർ” എന്ന തലകെട്ടിൽ നടക്കുന്ന വെബിനാർ പ്രമുഖ പണ്ഡിതയും വാഗ്മിയുമായ എ. റഹ്മത്തുന്നിസ ടീച്ചർ ഉദ്ഘാടനം ചെയ്യും. ജി. ഐ. ഓ സംസ്ഥാന പ്രസിഡന്റ് അഡ്വ: തമന്ന സുൽത്താന മുഖ്യ പ്രഭാഷണം നടത്തുo.
ഇസ്ലാഹി സെന്റർ വനിതാ വിഭാഗം പ്രസിഡന്റ് ഇസ്മത്ത് ജൻസീർ, സിസ്റ്റേഴ്സ് യൂനിറ്റി ഫോറം പ്രസിഡന്റ് റമീന, എഴുത്തുകാരി ഉമ്മുഅമ്മാർ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിക്കും. ഫ്രന്റ്സ് വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, വൈസ് പ്രസിഡന്റ് ജമീല ഇബ്റാഹിം, ജനറൽ സെക്രട്ടറി നദീറ ഷാജി എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.